Daniel 7:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്‍റെ ചിറകുകള്‍ ഉണ്ടായിരുന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്‍റെ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളില്‍ നിര്‍ത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.
Malayalam 1992 MBSI
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവര്‍ത്തുനിര്‍ത്തി, അതിന്നു മാനുഷഹൃദയവും കൊടത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒന്നാമത്തെ മൃഗം സിംഹത്തോട് സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ചിറകുകൾ പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു ഉയർത്തി, മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി, അതിന് മാനുഷഹൃദയവും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിര്‍ത്തുനിര്‍ത്തി, അതിനു മാനുഷഹൃദയവും കൊടുത്തു.
Malayalam Bible POC-ML 2013
സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകന്‍െറ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്‌ഷിച്ചുകൊണ്ടിരിക്കേ, അതിന്‍െറ ചിറകുകള്‍ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തു നിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലില്‍ നിര്‍ത്തി. മനുഷ്യന്‍െറ മനസ്‌സും അതിനു നല്‍കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഒന്നാമത്തേതു സിംഹത്തിനു തുല്യം, അതിന് കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, അതിന്റെ ചിറകുകൾ പറിച്ചുനീക്കപ്പെട്ടു; അതിനെ നിലത്തുനിന്നുയർത്തി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി; അതിന് ഒരു മനുഷ്യഹൃദയവും നൽകപ്പെട്ടു.