Daniel 8:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗബ്രീയേല്‍ എന്‍റെ സമീപത്തുവന്നു. അപ്പോള്‍ ഞാന്‍ ഭയപ്പെട്ടു ഗബ്രീയേലിന്‍റെ മുമ്പില്‍ സാഷ്ടാംഗം വീണു. “അല്ലയോ മനുഷ്യാ, ഇതു ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അന്ത്യകാലത്തെ സൂചിപ്പിക്കുന്നതാണ്” എന്നു ഗബ്രീയേല്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ ഞാന്‍ നിന്നെടത്തു അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാല്‍ അവന്‍ എന്നോടുമനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ നിന്നിടത്ത് അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോട്: “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഞാന്‍ നിന്നേടത്ത് അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവന്‍ എന്നോട്: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ നിന്നിടത്തേക്ക് അവന്‍ വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്‌ടാംഗം വീണു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അവസാനകാലത്തേക്കുള്ളതാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ അദ്ദേഹം ഞാൻ നിന്നിരുന്നിടത്തു വന്നു. അദ്ദേഹം വന്നപ്പോൾ ഞാൻ ഭയപ്പെട്ടു കമിഴ്ന്നുവീണു. എന്നാൽ അദ്ദേഹം: “മനുഷ്യപുത്രാ,” ഈ ദർശനം അന്ത്യകാലത്തെ സംബന്ധിച്ചുള്ളതെന്നു ഗ്രഹിച്ചുകൊൾക, എന്നു പറഞ്ഞു.