Daniel 8:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ കൗശലത്താല്‍ ചതിപ്രയോഗത്തിലൂടെ അയാള്‍ വിജയം നേടുന്നു. അയാള്‍ ഗര്‍വുകാട്ടുന്നു. മുന്നറിയിപ്പു കൂടാതെ അയാള്‍ പലരെയും നശിപ്പിക്കുന്നു. രാജാധിരാജനെതിരെപോലും അയാള്‍ പൊരുതും. എന്നാല്‍ മനുഷ്യശക്തികൊണ്ടല്ലാതെ തന്നെ അയാള്‍ നശിപ്പിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.
Malayalam 1992 MBSI
അവന്‍ നയബുദ്ധിയാല്‍ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തില്‍ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോടു എതിര്‍ത്തുനിന്നു കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നയതന്ത്രത്താൽ തന്റെ ഭരണകാലത്ത് വഞ്ചന വളർത്തുകയും ഹൃദയത്തിൽ നിഗളിച്ച്, മുന്നറിയിപ്പില്ലാതെ പലരെയും നശിപ്പിക്കുകയും കർത്താധികർത്താവിനോട് എതിർത്ത് നില്ക്കുകയും ചെയ്യും.എന്നാൽ അവൻ മാനുഷകരങ്ങളാൽ അല്ലാതെ തകർന്നുപോകുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പ് ഭാവിച്ച്, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോട് എതിര്‍ത്തുനിന്ന് കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.
Malayalam Bible POC-ML 2013
കൗശലംകൊണ്ട് അവന്‍ വഞ്ചന നിറഞ്ഞമാര്‍ഗങ്ങളില്‍ വിജയിക്കും. അവന്‍ അതിരറ്റ് അഹങ്കരിക്കും. മുന്നറിയിപ്പുകൂടാതെ അവന്‍ അനേകരെ നശിപ്പിക്കും; രാജാധിരാജനെതിരേപോലും അവന്‍ പൊരുതും; എന്നാല്‍, അവന്‍ തകര്‍ക്കപ്പെടും; മനുഷ്യകരംകൊണ്ട് ആയിരിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വഞ്ചന പടർന്നുപന്തലിക്കാൻ അദ്ദേഹം ഇടയാക്കുകയും മറ്റുള്ളവരെക്കാൾ താൻ ഉന്നതനെന്നു ഭാവിക്കുകയും ചെയ്യും. അവർ സുരക്ഷിതരെന്നു കരുതിയിരിക്കുന്ന അദ്ദേഹം പലരെയും നശിപ്പിക്കും. പ്രഭുക്കന്മാരുടെ പ്രഭുവിനെയും അദ്ദേഹം എതിർക്കും. എന്നാൽ അദ്ദേഹം തകർക്കപ്പെടും; മനുഷ്യകരംകൊണ്ടല്ലതാനും.