Daniel 8:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാനിയേലെന്ന ഞാന്‍ ഏതാനും നാളുകള്‍ തളര്‍ന്നു രോഗിയായി കിടന്നു. പിന്നീടു ഞാന്‍ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഞാന്‍ ഈ ദര്‍ശനത്തെ ഓര്‍ത്ത് ചിന്താകുലനായി. എനിക്കതിന്‍റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദർശനത്തെക്കുറിച്ചു വിസ്മയിച്ചു; ആർക്കും അതു മനസ്സിലായില്ലതാനും.
Malayalam 1992 MBSI
എന്നാല്‍ ദാനിയേലെന്ന ഞാന്‍ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാന്‍ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദാനീയേലെന്ന ഞാൻ ബോധരഹിതനായി, കുറെ ദിവസങ്ങൾ രോഗിയായിക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റ് രാജാവിന്റെ കാര്യാദികൾ നോക്കി; ഞാൻ ദർശനത്തെക്കുറിച്ച് വിസ്മയിച്ചു; ആർക്കും അത് മനസ്സിലായില്ലതാനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദാനീയേലെന്ന ഞാന്‍ ബോധം കെട്ടു, കുറെ ദിവസം ദീനമായിക്കിടന്നു; അതിന്‍റെ ശേഷം ഞാന്‍ എഴുന്നേറ്റ് രാജാവിന്‍റെ പ്രവൃത്തി നോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.
Malayalam Bible POC-ML 2013
ദാനിയേലായ ഞാന്‍ തളര്‍ന്ന്‌ ഏതാനും ദിവസം രോഗിയായി കിടന്നു. പിന്നെ ഞാന്‍ എഴുന്നേറ്റ്‌ രാജാവിന്‍െറ കാര്യങ്ങളില്‍ മുഴുകി. ദര്‍ശനം നിമിത്തം ഞാന്‍ അസ്വസ്‌ഥനായിരുന്നു; അതു ഗ്രഹിക്കാന്‍ എനിക്കു സാധിച്ചതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനുശേഷം ദാനീയേലെന്ന ഞാൻ വളരെദിവസത്തേക്കു ക്ഷീണിതനും രോഗിയുമായിരുന്നു. പിന്നീട് വീണ്ടും ഞാൻ എഴുന്നേറ്റ് രാജകാര്യങ്ങളിൽ വ്യാപൃതനായി. ഈ ദർശനത്തെക്കുറിച്ചു ഞാൻ അത്ഭുതപരവശനായി; അതു മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായിരുന്നു.