Daniel 9:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തേക്ക് നീ അത്യധികം പ്രിയങ്കരനാണല്ലോ. അതുകൊണ്ട് ഈ വചനം കേട്ടു ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
Malayalam 1992 MBSI
നീ ഏറ്റവും പ്രിയനാകയാല്‍ നിന്റെ യാചനകളുടെ ആരംഭത്തിങ്കല്‍ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിക്കുവാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ട് നീ കാര്യം ചിന്തിച്ച് ദർശനം ഗ്രഹിച്ചുകൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഏറ്റവും പ്രിയനാകയാൽ നിന്‍റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.
Malayalam Bible POC-ML 2013
നിന്‍െറ യാചനകളുടെ ആരംഭത്തില്‍ത്തന്നെ ഒരു വചനം ഉണ്ടായി. അതു നിന്നെ അറിയിക്കാന്‍ ഞാന്‍ വന്നിരിക്കുന്നു. അവിടുന്ന്‌ നിന്നെ അത്യധികം സ്‌നേഹിക്കുന്നു. ആ വചനം കേട്ട്‌ ദര്‍ശനം ഗ്രഹിച്ചുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക.