Daniel 9:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ ചാക്കുവസ്ത്രം ധരിച്ചും വെണ്ണീറില്‍ ഇരുന്നും ഉപവസിച്ച് ദൈവമായ സര്‍വേശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തോട് പ്രാര്‍ഥിക്കുകയും അവിടുത്തോട് അപേക്ഷിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാർത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കർത്താവിങ്കലേക്കു മുഖം തിരിച്ചു.
Malayalam 1992 MBSI
അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരില്‍ ഇരുന്നും കൊണ്ടു പ്രാര്‍ത്ഥനയോടും യാചനകളോടും കൂടെ അപേക്ഷിക്കേണ്ടതിന്നു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുകൊണ്ടും പ്രാർത്ഥനയോടും യാചനകളോടും കൂടി അപേക്ഷിക്കേണ്ടതിന് ദൈവമായ കർത്താവിങ്കലേക്ക് മുഖം തിരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാര്‍ഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിനു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍, ഞാന്‍ ചാക്കുടുത്ത്‌, ചാരംപൂശി, ഉപവസിച്ച്‌, ദൈവമായ കര്‍ത്താവിനോടു തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു.