Deuteronomy 1:25 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അവിടെനിന്നു ചില ഫലവര്‍ഗങ്ങള്‍ നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ നമുക്കു നല്‌കുന്ന ദേശം ഫലഭൂയിഷ്ഠമാണെന്ന് അറിയിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
Malayalam 1992 MBSI
ദേശത്തിലെ ഫലവും ചിലതു അവര്‍ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കല്‍ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്തിലെ ചില ഫലങ്ങൾ അവർ നമ്മുടെ അടുക്കൽ കൊണ്ടുവന്ന്, വർത്തമാനമെല്ലാം അറിയിച്ചു; ‘നമ്മുടെ ദൈവമായ യഹോവ നമുക്ക് തരുന്ന ദേശം നല്ലത്’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തിലെ ഫലവും ചിലത് അവര്‍ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ അവിടെനിന്നു കുറെ ഫലവര്‍ഗങ്ങള്‍ കൊണ്ടുവന്ന് നമുക്ക് തരുകയും നമ്മുടെ കര്‍ത്താവായ ദൈവം നമുക്കു നല്‍കുന്ന ഭൂമി നല്ലതാണ് എന്ന് അറിയിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദേശത്തുനിന്ന് ചില ഫലങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നിട്ട് ദേശത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു, “ദൈവമായ യഹോവ നമുക്കു നൽകുന്ന ദേശം നല്ലതാകുന്നു.”