Deuteronomy 1:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂടാരങ്ങളിലിരുന്നു നിങ്ങള്‍ പിറുപിറുത്തു; സര്‍വേശ്വരന്‍ നമ്മെ ദ്വേഷിക്കുന്നതുകൊണ്ടാണ് അമോര്യരുടെ കൈയില്‍ ഏല്പിച്ചു നശിപ്പിക്കാനായി നമ്മെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോര്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
Malayalam 1992 MBSI
യഹോവ നമ്മെ പകെക്കയാല്‍ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്‍യ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവ നമ്മെ വെറുക്കുന്നതുകൊണ്ട് അമോര്യരുടെ കയ്യിൽ ഏല്പിച്ച് നശിപ്പിക്കേണ്ടതിന് ഈജിപ്റ്റ്ദേശത്തുനിന്ന് കൊണ്ടുവന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ കൂടാരങ്ങളിലിരുന്ന്‌ ഇങ്ങനെ പിറുപിറുത്തു: കര്‍ത്താവു നമ്മെവെറുക്കുന്നു. അതിനാലാണ്‌ നമ്മെഅമോര്യരുടെ കൈകളിലേല്‍പിച്ചു നശിപ്പിക്കാനായി ഈജിപ്‌ തില്‍നിന്ന്‌ ഇറക്കിക്കൊണ്ടുവന്നിരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ കൂടാരങ്ങളിലിരുന്ന് പിറുപിറുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ വെറുക്കുന്നു. അതുകൊണ്ട് നാം നശിക്കേണ്ടതിന് അമോര്യരുടെ കൈയിൽ നമ്മെ ഏൽപ്പിക്കാനാണ് ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്നത്.