Deuteronomy 1:42 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “അവരോടു പറയുക. നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യുകയും അരുത്. ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; ശത്രുക്കള്‍ നിങ്ങളെ പരാജയപ്പെടുത്തും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.
Malayalam 1992 MBSI
എന്നാല്‍ യഹോവ എന്നോടുനിങ്ങള്‍ പോകരുതു; യുദ്ധം ചെയ്യരുതു; ഞാന്‍ നിങ്ങളുടെ ഇടയില്‍ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവ എന്നോട്: “നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോട് നിങ്ങൾ തോറ്റുപോകും“ എന്ന് അവരോട് പറയുക എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവ എന്നോട്: നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യരുത്; ഞാന്‍ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: അവരോടു പറയുക: നിങ്ങള്‍ അങ്ങോട്ടു പോക രുത്‌, യുദ്‌ധം ചെയ്യുകയുമരുത്‌; എന്തെന്നാല്‍, ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല, ശത്രുക്കള്‍ നിങ്ങളെ തോല്‍പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ യഹോവ എന്നോട്, “ ‘നിങ്ങൾ യുദ്ധത്തിനു കയറിപ്പോകുകയോ യുദ്ധംചെയ്യുകയോ അരുത്. കാരണം ഞാൻ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും’ എന്ന് അവരോടു പറയുക” എന്നു കൽപ്പിച്ചു.