Deuteronomy 1:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നമ്മുടെ ദൈവമായ സര്‍വേശ്വരന്‍ സീനായ്മലയില്‍വച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയില്‍ നിങ്ങള്‍ വേണ്ടത്രകാലം പാര്‍ത്തു കഴിഞ്ഞിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.
Malayalam 1992 MBSI
ഹോരേബില്‍വെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുനിങ്ങള്‍ ഈ പര്‍വ്വതത്തിങ്കല്‍ പാര്‍ത്തതു മതി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോരേബിൽവച്ച് നമ്മുടെ ദൈവമായ യഹോവ നമ്മോട് കല്പിച്ചത്: “നിങ്ങൾ ഈ പർവ്വതത്തിൽ വസിച്ചത് മതി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങള്‍ ഈ പര്‍വതത്തിങ്കൽ പാര്‍ത്തതു മതി.
Malayalam Bible POC-ML 2013
നമ്മുടെ ദൈവമായ കര്‍ത്താവ് ഹോറെബില്‍ വച്ചു നമ്മോടരുളിച്ചെയ്‌തു: നിങ്ങള്‍ ഈ മലയില്‍ വേണ്ടത്ര കാലം താമസിച്ചുകഴിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു.