Deuteronomy 11:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറു വശത്ത് നദീതടത്തില്‍ പാര്‍ക്കുന്ന കനാന്യരുടെ ദേശത്തുള്ളവയാണല്ലോ ഈ രണ്ടു മലകളും. ഗില്ഗാലിനടുത്തുള്ള മോരെയിലെ കരുവേലകമരങ്ങള്‍ക്ക് അടുത്താണവ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്തു യോർദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
Malayalam 1992 MBSI
അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയില്‍ പാര്‍ക്കുംന്ന കനാന്യരുടെ ദേശത്തു യോര്‍ദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മലകൾ ഗില്ഗാലിനെതിരായി മോരെ തോപ്പിനരികിൽ അരാബയിൽ പാർക്കുന്ന കനാന്യരുടെ ദേശത്ത് യോർദ്ദാനക്കരെ പടിഞ്ഞാറുഭാഗത്താണല്ലോ ഉള്ളത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവ ഗില്ഗാലിനെതിരായി മോരെതോപ്പിനരികെ അരാബായിൽ പാര്‍ക്കുന്ന കനാന്യരുടെ ദേശത്ത് യോര്‍ദ്ദാനക്കരെ പടിഞ്ഞാറല്ലോ ഉള്ളത്.
Malayalam Bible POC-ML 2013
ഈ മലകള്‍ ജോര്‍ദാന്‍െറ മറുകരെ, സൂര്യന്‍ അസ്‌തമിക്കുന്ന ദിക്കിലേക്കുള്ള വഴിയില്‍, അരാബായില്‍ വസിക്കുന്ന കാനാന്‍കാരുടെ ദേശത്ത് സ്‌ഥിതിചെയ്യുന്നു. ഗില്‍ഗാലിനെതിരേ, മോറെയിലെ ഓക്കുമരത്തിനടുത്താണ് ഇവ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്കറിവുള്ളതുപോലെ ഈ പർവതങ്ങൾ യോർദാനക്കരെ പടിഞ്ഞാറ് കനാന്യർ പാർക്കുന്നിടമായ അരാബയിലെ ഗിൽഗാലിനടുത്ത് മോരേയിലെ വലിയ വൃക്ഷങ്ങൾക്കരികിൽ സൂര്യാസ്തമയത്തിന് അഭിമുഖമായിട്ടാണല്ലോ.