Deuteronomy 11:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തുകാരുടെ സൈന്യങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവരെ അവരുടെ കുതിരകളോടും രഥങ്ങളോടുംകൂടെ ചെങ്കടലില്‍ മുക്കിയതും ഇന്നുവരെ അവരെ നശിപ്പിച്ചതും നിങ്ങള്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചതു,
Malayalam 1992 MBSI
അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവര്‍ നിങ്ങളെ പിന്‍ തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെ മേല്‍ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഈജിപ്റ്റുകാരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവർ നിങ്ങളെ പിന്തുടർന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി അവരെ നശിപ്പിച്ചത്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചത്,
Malayalam Bible POC-ML 2013
ഈജിപ്‌തുകാരുടെ സൈന്യത്തോടും അവരുടെ കുതിരകളോടും രഥങ്ങളോടും പ്രവര്‍ത്തിച്ചത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ ചെങ്കടലിലെ വെള്ളംകൊണ്ട് അവരെ മൂടിയത്, ഈ ദിവസംവരെ കര്‍ത്താവ് അവരെ നശിപ്പിച്ചത്,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിന്റെ സൈന്യത്തോടും അവിടത്തെ കുതിരകളോടും രഥങ്ങളോടും ചെയ്ത കാര്യങ്ങളും അവർ നിങ്ങളെ പിൻതുടർന്നപ്പോൾ ചെങ്കടലിലെ വെള്ളം അവരുടെമീതേ ഒഴുക്കിയതും ഇന്ന് കാണുംപോലെ യഹോവ അവരെ പരിപൂർണമായി നശിപ്പിച്ചതും നിങ്ങൾ ഓർക്കണം.