Deuteronomy 12:27 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ നിങ്ങളുടെ ഹോമയാഗങ്ങള്‍-മാംസവും രക്തവും-സമര്‍പ്പിക്കണം. യാഗവസ്തുവിന്‍റെ രക്തം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ യാഗപീഠത്തില്‍ ഒഴിക്കണം; മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.
Malayalam 1992 MBSI
അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ നിന്റെ ഹോമയാഗങ്ങള്‍ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടി അർപ്പിക്കണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കണം; അതിന്റെ മാംസം നിനക്ക് തിന്നാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്‍റെ ഹോമയാഗങ്ങള്‍ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണം; നിന്‍റെ ഹനനയാഗങ്ങളുടെ രക്തം നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്‍റെ മാംസം നിനക്കു തിന്നാം.
Malayalam Bible POC-ML 2013
അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ ബലിപീഠത്തില്‍ നിങ്ങളുടെ ദഹന ബലികള്‍ - മാംസവും രക്‌ത വും - സമര്‍പ്പിക്കണം. നിങ്ങളുടെ ബലിയുടെ രക്‌തം ദൈവമായ കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍മേല്‍ തളിക്കണം. എന്നാല്‍, മാംസം നിങ്ങള്‍ക്കു ഭക്‌ഷിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഹോമയാഗങ്ങളും രക്തവും മാംസവും അർപ്പിക്കണം. യാഗരക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഒഴിക്കണം. അതിന്റെ മാംസം നിനക്കു ഭക്ഷിക്കാം.