Deuteronomy 12:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കുക; ദൈവമായ സര്‍വേശ്വരന്‍റെ ദൃഷ്‍ടിയില്‍ നല്ലതും ശരിയുമായ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ മക്കള്‍ക്കും എല്ലാക്കാലത്തും നന്മ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ടു നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.
Malayalam 1992 MBSI
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതകരവും ഉത്തമമായതും ചെയ്ത് നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് ഞാൻ നിന്നോട് കല്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട്,അവ പ്രമാണിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ട് നിനക്കും മക്കള്‍ക്കും നന്നായിരിക്കേണ്ടതിന് ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ സകല വചനങ്ങളും കേട്ടു പ്രമാണിക്ക.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന ഈ കാര്യങ്ങളെല്ലാം ശ്രദ്‌ധാപൂര്‍വം ശ്രവിക്കുവിന്‍. നിങ്ങള്‍ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നന്‍മയും ശരിയും മാത്രം പ്രവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും എന്നേക്കും നന്‍മയുണ്ടാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയുമായതു പ്രവർത്തിച്ചിട്ട് നിനക്കും നിന്റെ മക്കൾക്കും എപ്പോഴും നന്മയുണ്ടാകേണ്ടതിനു ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും അനുസരിക്കുക.