Deuteronomy 12:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമര്‍പ്പിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദർച്ചാർപ്പണങ്ങൾ, നിങ്ങളുടെ നേർച്ചകൾ, സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങൾ കൊണ്ടുചെല്ലേണം.
Malayalam 1992 MBSI
അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനന യാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ തന്നെ നിങ്ങളുടെ ഹോമയാഗങ്ങൾ, ഹനനയാഗങ്ങൾ, ദശാംശങ്ങൾ, നിങ്ങളുടെ കൈയിലെ അർപ്പണങ്ങൾ, നേർച്ചകൾ, സ്വമേധാദാനങ്ങൾ, ആടുമാടുകളുടെ കടിഞ്ഞൂലുകൾ എന്നിവ നിങ്ങൾ കൊണ്ടുചെല്ലണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെത്തന്നെ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കൈയിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.
Malayalam Bible POC-ML 2013
നിങ്ങളുടെ ദഹന ബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്‍ച്ചകളും സ്വാഭീഷ്‌ടക്കാഴ്‌ച കളും ആടുമാടുകളുടെ കടിഞ്ഞൂല്‍ഫലങ്ങളും അവിടെ കൊണ്ടുവരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ നിങ്ങളുടെ ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയ്ക്കു നൽകാമെന്നു നേർന്നിരിക്കുന്നവ, സ്വമേധാദാനങ്ങൾ, കന്നുകാലികളിൽനിന്നും ആട്ടിൻപറ്റത്തിൽനിന്നുമുള്ള കടിഞ്ഞൂലുകൾ എന്നിവ കൊണ്ടുവരണം.