Deuteronomy 13:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുവേണ്ടി ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്‌കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍റെ കല്പനകള്‍ നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും അവിടുത്തെ ദൃഷ്‍ടിയില്‍ നന്മയായതു പ്രവര്‍ത്തിക്കുകയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു
Malayalam 1992 MBSI
യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ദ്ധിപ്പിക്കേണ്ടതിന്നും ശപഥാര്‍പ്പിതമായ യാതൊന്നും നിന്റെ കയ്യില്‍ പറ്റിയിരിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് കേട്ടു ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട്
Malayalam Bible POC-ML 2013
അതിനുവേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും ഞാനിന്നു നല്‍കുന്ന അവിടുത്തെ എല്ലാ കല്‍പനകളും ശ്രദ്‌ധാപൂര്‍വം പാലിക്കുകയും നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നന്‍മമാത്രംപ്രവര്‍ത്തിക്കുകയും ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.