Deuteronomy 14:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി വേര്‍തിരിക്കപ്പെട്ട ജനം ആകുന്നു. ഭൂമിയിലെ സകല ജനതകളില്‍നിന്നും സ്വന്തം ജനമായി നിങ്ങളെ മാത്രം അവിടുന്നു തിരഞ്ഞെടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Malayalam 1992 MBSI
നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് തനിക്ക് സ്വന്തജനമായിരിക്കുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, നിങ്ങളുടെ കര്‍ത്താവിന്‌ പരിശുദ്‌ധമായൊരു ജനമാണു നിങ്ങള്‍. തന്‍െറ സ്വന്തം ജനമായിരിക്കാന്‍വേണ്ടിയാണ്‌ അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലുംനിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.