Deuteronomy 15:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിമോചനവര്‍ഷമായ ഏഴാം വര്‍ഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാന്‍ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുകപോലും അരുത്. അയാള്‍ക്ക് കടം കൊടുക്കാതിരുന്നാല്‍ അയാള്‍ നിങ്ങള്‍ക്ക് എതിരായി സര്‍വേശ്വരനോടു നിലവിളിക്കും; അതു നിങ്ങള്‍ക്ക് പാപമായിത്തീരുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
Malayalam 1992 MBSI
വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തില്‍ ഒരു ദുര്‍വ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിര്‍ദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്ന് നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദ്ദയമായിരിക്കുകയും അവന് ഒന്നും കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്ക് പാപമായി തീരാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്‍റെ ഹൃദയത്തിൽ ഒരു ദുര്‍വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്‍റെ കണ്ണ് നിര്‍ദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
Malayalam Bible POC-ML 2013
മോചനത്തിന്‍െറ വര്‍ഷമായ ഏഴാംവര്‍ഷം അടുത്തിരിക്കുന്നുവെന്നു നിന്‍െറ ദുഷ്‌ടഹൃദയത്തില്‍ ചിന്തിച്ചു ദരിദ്രനായ സഹോദരനെ നിഷ്‌കരുണം വീക്‌ഷിക്കുകയും അവന്‌ ഒന്നും കൊടുക്കാതിരിക്കുകയും അരുത്‌. അവന്‍ നിനക്കെതിരായി കര്‍ത്താവിന്‍െറ സന്നിധിയില്‍ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയും ചെയ്യാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും.