Deuteronomy 18:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തില്‍ മറ്റു പുരോഹിതന്മാര്‍ക്കുള്ള അവകാശങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നുപുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
Malayalam 1992 MBSI
അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നു പുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനുപുറമെ അവരുടെ ഉപജീവനത്തിനുള്ളത് സമാംശമായിരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമേ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
Malayalam Bible POC-ML 2013
പിതൃസമ്പത്തു വിറ്റുകിട്ടുന്നതുകയ്‌ക്കു പുറമേ ഭക്‌ഷണത്തില്‍ മറ്റു ലേവ്യരോടൊപ്പം തുല്യമായ ഓഹരി അവനുണ്ടായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം.