Deuteronomy 2:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോവാബ്യര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്കു ഏമ്യർ എന്നു പേർ പറയുന്നു.
Malayalam 1992 MBSI
ഇവരെ അനാക്യരെപ്പോലെ മല്ലന്മാര്‍ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്കും ഏമ്യര്‍ എന്നു പേര്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവരെ അനാക്യരെപ്പോലെ മല്ലന്മാർ എന്ന് വിചാരിച്ചുവരുന്നു; മോവാബ്യരോ അവർക്ക് ഏമ്യർ എന്ന് പേരു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവരെ അനാക്യരെപ്പോലെ മല്ലന്മാര്‍ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്ക് ഏമ്യര്‍ എന്നു പേര്‍ പറയുന്നു.
Malayalam Bible POC-ML 2013
അനാക്കിം വംശജരെപ്പോലെ അവരും റഫായിം എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും മൊവാബ്യര്‍ അവരെ ഏമ്യര്‍ എന്നാണ്‌ വിളിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരും അനാക്യരെപ്പോലെ മല്ലന്മാർ എന്നു കരുതിപ്പോന്നു. മോവാബ്യർ അവരെ ഏമ്യർ എന്നു വിളിച്ചിരുന്നു.