Deuteronomy 2:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹോര്യരായിരുന്നു സേയീരില്‍ മുമ്പ് പാര്‍ത്തിരുന്നത്; ഏശാവിന്‍റെ വംശജര്‍ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാര്‍ത്തു. സര്‍വേശ്വരന്‍ അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യര്‍ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവര്‍ത്തിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹോര്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -
Malayalam 1992 MBSI
ഹോര്‍യ്യരും പണ്ടു സേയീരില്‍ പാര്‍ത്തിരുന്നു; എന്നാല്‍ ഏശാവിന്റെ മക്കള്‍ അവരെ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കും പകരം കുടിപാര്‍ക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവര്‍ ചെയ്തതുപോലെ തന്നേ. -
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹോര്യരും പണ്ട് സേയീരിൽ വസിച്ചിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളയുകയും സംഹരിക്കുകയും അവർക്ക് പകരം ആ ദേശത്ത് പാർക്കുകയും ചെയ്തു; യിസ്രായേലിന് യഹോവ കൊടുത്ത അവകാശദേശത്ത് അവർ ചെയ്തതുപോലെ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹോര്യരും പണ്ടു സേയീരിൽ പാര്‍ത്തിരുന്നു; എന്നാൽ ഏശാവിന്‍റെ മക്കള്‍ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കു പകരം കുടിപാര്‍ക്കയും ചെയ്തു; യിസ്രായേലിനു യഹോവ കൊടുത്ത അവകാശദേശത്ത് അവര്‍ ചെയ്തതുപോലെ തന്നെ.
Malayalam Bible POC-ML 2013
ഹോര്യരും പണ്ട്‌ സെയറില്‍ താമസിച്ചിരുന്നു. എന്നാല്‍, ഏസാവിന്‍െറ മക്കള്‍ അവരുടെ രാജ്യം കൈയടക്കുകയും അവരെ നശിപ്പിച്ച്‌ അവിടെ താമസമുറപ്പിക്കുകയും ചെയ്‌തു - കര്‍ത്താവു തങ്ങള്‍ക്ക്‌ അവകാശമായി നല്‍കിയരാജ്യത്ത്‌ ഇസ്രായേല്യര്‍ ചെയ്‌തതുപോലെതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹോര്യരും പുരാതനകാലത്ത് സേയീരിൽ താമസിച്ചിരുന്നു. എന്നാൽ ഇസ്രായേലിന് യഹോവ അവകാശമായി കൊടുത്ത ദേശത്ത് അവർ ചെയ്തതുപോലെ, ഏശാവിന്റെ മക്കൾ ഹോര്യരെ എല്ലാവരെയും കൊന്നൊടുക്കിയിട്ട് അവിടെ കുടിയേറിപ്പാർത്തു.)

Recommended Reading