Deuteronomy 2:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും വിലയ്‍ക്കു തന്നാല്‍ മതി. ഞങ്ങള്‍ കാല്‍നടയായി പോകാന്‍ അനുവദിച്ചാലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
Malayalam 1992 MBSI
സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കളും ആരില്‍ പാര്‍ക്കുംന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാന്‍ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആരിൽ പാർക്കുന്ന മോവാബ്യരും എനിക്ക് തന്നതുപോലെ നീ വിലയ്ക്ക് തരുന്ന ആഹാരം ഞാൻ കഴിക്കുകയും വിലയ്ക്ക് തരുന്ന വെള്ളം കുടിക്കുകയും ചെയ്തുകൊള്ളാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സേയീരിൽ പാര്‍ക്കുന്ന ഏശാവിന്‍റെ മക്കളും ആരിൽ പാര്‍ക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലയ്ക്കു തരുന്ന ആഹാരം ഞാന്‍ കഴിക്കയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
Malayalam Bible POC-ML 2013
ഭക്‌ഷണവും കുടിക്കാന്‍ വെള്ളവും നിങ്ങളില്‍ നിന്നു ഞങ്ങള്‍ വിലയ്‌ക്കുവാങ്ങിക്കൊള്ളാം. കാല്‍നടയായി കടന്നുപോകാന്‍മാത്രം അനുവദിച്ചാല്‍മതി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആർ എന്ന ദേശത്തു പാർക്കുന്ന മോവാബ്യരും ചെയ്തതുപോലെ അങ്ങ് വിലയ്ക്കു തരുന്ന ആഹാരം കഴിക്കുകയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കുകയും ചെയ്യാം. യോർദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു നൽകുന്ന ദേശത്തു ചെന്നുചേരുന്നതുവരെ നടന്നുപോകാൻമാത്രം അനുവദിക്കണം.”