Deuteronomy 2:29 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സേയീരില്‍ പാര്‍ക്കുന്ന ഏശാവിന്‍റെ വംശജരും ആര്‍ദേശത്തു പാര്‍ക്കുന്ന മോവാബ്യരും തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചു. അതുപോലെ ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ ഞങ്ങള്‍ക്കു നല്‌കുന്ന യോര്‍ദ്ദാന്‍നദിക്ക് അക്കരെയുള്ള ദേശത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കണം.’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
Malayalam 1992 MBSI
യോര്‍ദ്ദാന്‍ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു തരുന്ന ദേശത്തു എത്തുവോളം കാല്‍നടയായി പോകുവാന്‍ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോർദ്ദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്ക് തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാൻ മാത്രം അനുവദിക്കണം“ എന്ന് പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോര്‍ദ്ദാന്‍ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാന്‍ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
Malayalam Bible POC-ML 2013
സെയിറില്‍ താമസിക്കുന്ന ഏസാവിന്‍െറ മക്കളും ആറില്‍ താമസിക്കുന്ന മൊവാബ്യരും എനിക്കുവേണ്ടി ചെയ്‌തതുപോലെ, ജോര്‍ദാനക്കരെ ഞങ്ങളുടെ ദൈവമായ കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുന്ന ദേശത്തേക്കു കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം.