Deuteronomy 2:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ തന്‍റെ ദേശത്തുകൂടി കടന്നുപോകാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ നമ്മെ അനുവദിച്ചില്ല; അവനെ പരാജയപ്പെടുത്തി അവന്‍റെ ദേശം കൈവശപ്പെടുത്താന്‍ ഇടയാകുംവിധം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്‍ അവന്‍റെ ഹൃദയവും മനസ്സും കഠിനമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
Malayalam 1992 MBSI
എന്നാല്‍ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ സമ്മതിച്ചില്ല; ഇന്ന് കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന് അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നാം തന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ അവനെ നിന്‍റെ കൈയിൽ ഏല്പിക്കേണ്ടതിന് അവന്‍റെ മനസ്സു കടുപ്പിച്ച് അവന്‍റെ ഹൃദയം കഠിനമാക്കി.
Malayalam Bible POC-ML 2013
എന്നാല്‍, ഹെഷ്‌ബോണിലെ രാജാവായ സീഹോന്‍ തന്‍െറ ദേശത്തിലൂടെ കടന്നുപോകാന്‍ നമ്മെഅനുവദിച്ചില്ല. എന്തുകൊണ്ടെന്നാല്‍, ഇന്നു നിങ്ങള്‍ കാണുന്നതുപോലെ അവനെ നിങ്ങളുടെ കൈയില്‍ ഏല്‍പിച്ചുതരാന്‍ വേണ്ടി നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അവന്‍െറ മനസ്‌സു കഠിനമാക്കുകയും ഹൃദയം കര്‍ക്കശമാക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഹെശ്ബോനിലെ രാജാവായ സീഹോൻ തന്റെ ദേശത്തുകൂടി കടന്നുപോകാൻ നമ്മെ അനുവദിച്ചില്ല. ഇന്നു കാണുന്നതുപോലെ അവനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.