Deuteronomy 2:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ എന്നോട് അരുളിച്ചെയ്തു: “മോവാബ്യരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അവരുടെ ദേശത്തിന്‍റെ ഒരംശംപോലും ഞാന്‍ നിങ്ങള്‍ക്കു തരികയില്ല; ‘ആര്‍’ ദേശം ലോത്തിന്‍റെ പുത്രന്മാര്‍ക്ക് അവകാശമായി ഞാന്‍ കൊടുത്തിട്ടുള്ളതാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആർദേശത്തെ ഞാൻ ലോത്തിന്റെ മക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -
Malayalam 1992 MBSI
അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതുമോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു -
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ യഹോവ എന്നോട് കല്പിച്ചത്: “മോവാബ്യരെ ഞെരുക്കരുത്; അവരോട് യുദ്ധം ചെയ്യുകയും അരുത്. ഞാൻ അവരുടെ ദേശത്ത് നിനക്ക് ഒരു അവകാശവും തരുകയില്ല; ആർദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി കൊടുത്തിരിക്കുന്നു.“
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ യഹോവ എന്നോടു കല്പിച്ചത്: മോവാബ്യരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാന്‍ അവരുടെ ദേശത്തു നിനക്ക് ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്നു-
Malayalam Bible POC-ML 2013
അപ്പോള്‍ കര്‍ത്താവ് എന്നോട് അരുളിച്ചെയ്‌തു: മൊവാബ്യരെ ആക്രമിക്കുകയോ അവരോടു ശത്രുത കാട്ടിയുദ്‌ധത്തിനൊരുമ്പെടുകയോ അരുത്. അവരുടെ രാജ്യത്തില്‍നിന്ന് അല്‍പംപോലും നിങ്ങള്‍ക്ക് ഞാന്‍ അവകാശമായി തരുകയില്ല. എന്തെന്നാല്‍, ലോത്തിന്‍െറ മക്കള്‍ക്ക് അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്നതാണ് ആര്‍ദേശം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “മോവാബ്യരെ പീഡിപ്പിക്കുകയോ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കുകയോ ചെയ്യരുത്. അവരുടെ ദേശത്തിന്റെ ഒരു ഭാഗവും നിങ്ങൾക്ക് അവകാശമായി ഞാൻ തരികയില്ല. ആർ എന്നദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി നൽകിയിരിക്കുന്നു.”