Deuteronomy 20:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു പട്ടണം പിടിച്ചടക്കുന്നതിനു ദീര്‍ഘകാലം അതിനെ ഉപരോധിക്കേണ്ടിവന്നാലും അതിലെ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിങ്ങള്‍ക്ക് ഭക്ഷിക്കാമല്ലോ. വൃക്ഷങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരല്ലല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പട്ടണം പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?
Malayalam 1992 MBSI
ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യുദ്ധത്തിൽ ഒരു പട്ടണം പിടിക്കുവാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിക്കുവാൻ അവ മനുഷ്യരാകുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്ത് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുത്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?
Malayalam Bible POC-ML 2013
ഒരു നഗരത്തോടുയുദ്‌ധംചെയ്‌ത്‌ അതു പിടിച്ചെടുക്കാനായി വളരെക്കാലം അതിനെ ഉപരോധിക്കേണ്ടിവരുമ്പോള്‍ അതിലെ വൃക്‌ഷങ്ങളിലൊന്നും കോടാലികൊണ്ടു വെട്ടിനശിപ്പിക്കരുത്‌. അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്‌ഷിക്കാം; എന്നാല്‍, അവ വെട്ടിക്കളയരുത്‌. വയലിലെ മരങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ?