Deuteronomy 20:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിവാഹനിശ്ചയം ചെയ്തശേഷം വിവാഹം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനും മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അവന്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ആ സ്‍ത്രീയെ വിവാഹം കഴിക്കുകയും ചെയ്യാന്‍ ഇടവരുമല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ പട്ടുപോകയും മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
Malayalam 1992 MBSI
ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതെയിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കുകയും ചെയ്യാതിരിക്കുന്നതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിച്ച് അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
Malayalam Bible POC-ML 2013
സ്‌ത്രീയോടു വിവാഹവാഗ്‌ദാനം നടത്തുകയും എന്നാല്‍ അവളെ സ്വീകരിക്കാതിരിക്കുകയും ചെയ്‌ത ആരാണ് ഇക്കൂട്ടത്തിലുള്ളത്? താന്‍യുദ്‌ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ അവളെ സ്വീകരിക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.”