Deuteronomy 21:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യുദ്ധത്തടവുകാരിയുടെ വസ്ത്രം മാറുകയും വേണം. അവള്‍ ഒരു മാസം അയാളുടെ വീട്ടില്‍ താമസിച്ച് സ്വന്തം മാതാപിതാക്കന്മാരെ ഓര്‍ത്തു വിലപിച്ചുകൊള്ളട്ടെ. അതിനുശേഷം അയാള്‍ക്ക് അവളെ സ്വീകരിക്കാം. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.
Malayalam 1992 MBSI
നിന്റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ വീട്ടിൽ വസിച്ച് ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ച് ദുഃഖിക്കയും ചെയ്തശേഷം, നീ അവളുടെ അടുക്കൽ ചെന്ന് അവൾക്ക് ഭർത്താവായും അവൾ നിനക്ക് ഭാര്യയായും ഇരിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടിൽ പാര്‍ത്ത് ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്ന് അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.
Malayalam Bible POC-ML 2013
അടിമത്തത്തിന്‍െറ വസ്‌ത്രം മാറ്റി ഒരു മാസത്തേക്ക്‌ നിന്‍െറ വീട്ടില്‍ ഇരുന്ന്‌ സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത്‌ വിലപിക്കട്ടെ. അതിനുശേഷം നിനക്ക്‌ അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്.