Deuteronomy 21:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവന് അവളോട് താല്‍പര്യം ഇല്ലാതായാല്‍ അവളെ സ്വതന്ത്രയായി വിട്ടയയ്‍ക്കണം; വിലയ്‍ക്കു വില്‍ക്കരുത്. അയാള്‍ അവളുടെ മാനം അപഹരിച്ചതുകൊണ്ട് അവളെ അടിമയെപ്പോലെ പരിഗണിക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വിൽക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവർത്തിക്കരുതു.
Malayalam 1992 MBSI
എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയക്കണം; അവളെ ഒരിക്കലും വിലയ്ക്ക് വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോട് ക്രൂരമായി ഇടപെടരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കേണം; അവളെ ഒരിക്കലും വിലയ്ക്കു വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുത്.
Malayalam Bible POC-ML 2013
പിന്നീട്, നിനക്കവളില്‍ പ്രീതിയില്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയയ്‌ക്കുക. നീ അവളെ അപകൃഷ്‌ടയാക്കിയതിനാല്‍ ഒരിക്കലും അവളെ വില്‍ക്കുകയോ അടിമയായി പരിഗണിക്കുകയോ അരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.