Deuteronomy 22:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ അകലെ പാര്‍ക്കുന്നവനോ അപരിചിതനോ ആണെങ്കില്‍ മൃഗത്തെ നിന്‍റെ വീട്ടിലേക്കു കൊണ്ടുപോയി അതിനെ അവിടെ സൂക്ഷിക്കണം. അയാള്‍ അന്വേഷിച്ചു വരുമ്പോള്‍ വിട്ടുകൊടുക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കൽ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.
Malayalam 1992 MBSI
സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നുവരികില്‍ അതിനെ നിന്റെ വീട്ടില്‍ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്റെ അടുക്കല്‍ ഇരിക്കേണം; പിന്നെ അവന്നു മടക്കിക്കൊടുക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സഹോദരൻ നിനക്ക് സമീപസ്ഥനല്ല, നീ ഉടമസ്ഥനെ അറിയുകയും ഇല്ല എങ്കിൽ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോകണം; സഹോദരൻ അതിനെ അന്വേഷിച്ച് വരുംവരെ അത് നിന്റെ അടുക്കൽ ഇരിക്കണം; പിന്നെ അവന് മടക്കിക്കൊടുക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നു വരികിൽ അതിനെ നിന്‍റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്‍റെ അടുക്കൽ ഇരിക്കേണം; പിന്നെ അവനു മടക്കിക്കൊടുക്കേണം.
Malayalam Bible POC-ML 2013
അവന്‍ സമീപസ്‌ഥനല്ലെങ്കില്‍, അഥവാ നീ അവനെ അറിയുകയില്ലെങ്കില്‍, അതിനെ വീട്ടിലേക്കു കൊണ്ടുപോയി, അവന്‍ അന്വേഷിച്ചു വരുന്നതുവരെ സൂക്‌ഷിക്കണം; അന്വേഷിച്ചു വരുമ്പോള്‍ തിരിച്ചു കൊടുക്കുകയും വേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹയിസ്രായേല്യൻ നിനക്കു സമീപവാസിയല്ല, അയാൾ നിനക്കു പരിചിതനും അല്ലാതെ ഇരിക്കുന്നെങ്കിൽ ആ മനുഷ്യൻ അന്വേഷിച്ചു വരുന്നതുവരെ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കണം. പിന്നെ അതിനെ അയാൾക്കു തിരികെ നൽകണം.