Deuteronomy 22:29 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ അവളുടെ പിതാവിന് അമ്പതു വെള്ളിക്കാശു കൊടുക്കണം; അവളെ ഭാര്യയായി സ്വീകരിക്കുകയും വേണം. അവന്‍ അവളെ മാനഭംഗപ്പെടുത്തിയല്ലോ; അവന്‍ അവളെ ഒരിക്കലും ഉപേക്ഷിച്ചുകൂടാ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളോടുകൂടെ ശയിച്ച പുരുഷൻ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവൾ അവന്റെ ഭാര്യയാകയും വേണം. അവൻ അവൾക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
Malayalam 1992 MBSI
അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളോടുകൂടി ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കണം; അവൾ അവന്റെ ഭാര്യയാവുകയും വേണം. അവൻ അവൾക്ക് അപമാനം വരുത്തിയല്ലോ; അവൻ തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്ക വരുത്തിയല്ലോ; അവനു തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
Malayalam Bible POC-ML 2013
അവന്‍ ആയുവതിയുടെ പിതാവിന് അന്‍പതു ഷെക്കല്‍ വെള്ളി കൊടുക്കുകയും അവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യണം. എന്തെന്നാല്‍, അവന്‍ അവളെ മാനഭംഗപ്പെടുത്തി. ഒരിക്ക ലും അവളെ ഉപേക്‌ഷിച്ചുകൂടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബലാൽക്കാരംചെയ്ത പുരുഷൻ പെൺകുട്ടിയുടെ പിതാവിന് അൻപതുശേക്കേൽ വെള്ളി നൽകണം. അവൻ അവൾക്കു മാനഹാനി വരുത്തിയതുകൊണ്ട് അവളെ വിവാഹംകഴിക്കണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പാടില്ല.