Deuteronomy 22:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ഒരു പുതിയ വീട് പണിയുമ്പോള്‍ അതിന്‍റെ മട്ടുപ്പാവില്‍ അരമതില്‍കൂടി പണിയണം; ആരെങ്കിലും അതിന്‍റെ മുകളില്‍നിന്നു വീണു മരിക്കുന്നതിന്‍റെ കുറ്റം നിന്‍റെ ഭവനത്തിന്മേല്‍ വരരുതല്ലോ!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പുതിയ വീടു പണിതാൽ നിന്റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ടു വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതിൽ ഉണ്ടാക്കേണം.
Malayalam 1992 MBSI
ഒരു പുതിയ വീടു പണിതാല്‍ നിന്റെ വീട്ടിന്മുകളില്‍നിന്നു വല്ലവനും വീണിട്ടു വീട്ടിന്മേല്‍ രക്തപാതകം വരാതിരിക്കേണ്ടതിന്നു നീ അതിന്നു കൈമതില്‍ ഉണ്ടാക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പുതിയ വീട് പണിതാൽ നിന്റെ വീടിന്റെ മുകളിൽ നിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കുന്നതിന് നീ അതിന് കൈമതിൽ ഉണ്ടാക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പുതിയ വീടു പണിതാൽ നിന്‍റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ട് വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിനു കൈമതിൽ ഉണ്ടാക്കേണം.
Malayalam Bible POC-ML 2013
നീ വീടു പണിയുമ്പോള്‍ പുരമുകളില്‍ ചുറ്റും അരമതില്‍ കെട്ടണം. അല്ലെങ്കില്‍ ആരെങ്കിലും താഴേക്കു വീണ്‌ രക്‌തം ചിന്തിയ കുറ്റം നിന്‍െറ ഭവനത്തിന്‍മേല്‍ പതിച്ചേക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മേൽക്കൂരയ്ക്കു ചുറ്റിലും കൈമതിൽ പണിയണം. ആരെങ്കിലും മേൽക്കൂരയിൽനിന്നു താഴെവീണ് രക്തച്ചൊരിച്ചിലിന്റെ കുറ്റം നിന്റെ വീടിന്മേൽ വരാതിരിക്കേണ്ടതിനാണിത്.