Deuteronomy 22:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ മുന്തിരിത്തോട്ടത്തില്‍ മറ്റൊരു വിത്തും വിതയ്‍ക്കരുത്; അങ്ങനെ ചെയ്താല്‍ രണ്ടിന്‍റെയും ഫലങ്ങള്‍ ദേവാലയത്തിലേക്കു കണ്ടുകെട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേർന്നുപോകും.
Malayalam 1992 MBSI
നിന്റെ മുന്തിരിത്തോട്ടത്തില്‍ വേറൊരു വക വിത്തും ഇടരുതു; അങ്ങനെ ചെയ്താല്‍ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരംവകെക്കു ചേര്‍ന്നുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുത്; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്റെ വിളവും മുന്തിരിത്തോട്ടത്തിന്റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്കു ചേര്‍ന്നുപോകും.
Malayalam Bible POC-ML 2013
മുന്തിരിത്തോട്ടത്തില്‍ മറ്റു വിത്തുകള്‍ വിതയ്‌ക്കരുത്. വിതച്ചാല്‍, വിള മുഴുവന്‍ - നീ വിതച്ചതും മുന്തിരിയുടെ ഫലവും - ദേവാലയത്തിലേക്കു കണ്ടുകെട്ടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.