Deuteronomy 24:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അശുദ്ധയായിത്തീര്‍ന്ന അവളെ ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്തുകൂടാ. സര്‍വേശ്വരന്‍ അതു നിന്ദ്യമായി കരുതുന്നു. ദൈവമായ സര്‍വേശ്വരന്‍ നിങ്ങള്‍ക്ക് അവകാശമായി നല്‌കുന്ന ദേശം നിങ്ങള്‍ പാപം ചെയ്ത് മലിനമാക്കരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
Malayalam 1992 MBSI
അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളെ ഉപേക്ഷിച്ച ആദ്യത്തെ ഭർത്താവിന് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി സ്വീകരിച്ചുകൂടാ. അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന് അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.
Malayalam Bible POC-ML 2013
അവളെ - ആദ്യം ഉപേക്‌ഷി ച്ചഭര്‍ത്താവിന്‌ അശുദ്‌ധയായിത്തീര്‍ന്ന അവളെ - വീണ്ടും പരിഗ്രഹിച്ചുകൂടാ; അതു കര്‍ത്താവിനു നിന്‌ദ്യമാണ്‌. നിന്‍െറ ദൈവമായ കര്‍ത്താവു നിനക്ക്‌ അവകാശമായിത്തരുന്നദേശം നീ മലിനമാക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.