Deuteronomy 24:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നവവരനെ യുദ്ധസേവനത്തിന് അയയ്‍ക്കുകയോ മറ്റേതെങ്കിലും പൊതുചുമതല ഏല്പിക്കുകയോ ചെയ്യരുത്; അയാള്‍ ഒരു വര്‍ഷം സ്വഭവനത്തില്‍ ഭാര്യയോടൊത്തു സന്തോഷമായി കഴിയട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
Malayalam 1992 MBSI
ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിന്നു പോകരുതു; അവന്റെമേല്‍ യാതൊരു ഭാരവും വെക്കരുതു; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടില്‍ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച ഉടൻ യുദ്ധത്തിന് പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവൻ ഒരു സംവത്സരം വീട്ടിൽ സ്വതന്ത്രനായിരുന്ന് താൻ വിവാഹം ചെയ്ത ഭാര്യയെ സന്തോഷിപ്പിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിനു പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
Malayalam Bible POC-ML 2013
പുതുതായി വിവാഹം ചെയ്‌ത പുരുഷനെ സൈനിക സേവനത്തിനോ മറ്റെന്തെങ്കിലും പൊതുപ്രവര്‍ത്തനത്തിനോ നിയോഗിക്കരുത്. അവന്‍ ഒരു വര്‍ഷം വീട്ടില്‍ ഭാര്യയോടൊന്നിച്ച് സന്തോഷപൂര്‍വം വസിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.