Deuteronomy 25:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു പുരുഷന്മാര്‍ തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ ഭാര്യ തന്‍റെ ഭര്‍ത്താവിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ മറ്റവന്‍റെ ഗുഹ്യാവയവത്തില്‍ കടന്നുപിടിച്ചാല്‍ അവളുടെ കൈ വെട്ടിക്കളയണം;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ
Malayalam 1992 MBSI
പുരുഷന്മാര്‍ തമ്മില്‍ അടിപിടിക്കുടുമ്പോള്‍ ഒരുത്തന്റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്റെ കയ്യില്‍നിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്റെ ലിംഗം പിടിച്ചാൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷന്മാര്‍ തമ്മിൽ അടിപിടികൂടുമ്പോള്‍ ഒരുത്തന്‍റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്‍റെ കൈയിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്ന് കൈ നീട്ടി അവന്‍റെ ഗുപ്താംഗം പിടിച്ചാൽ
Malayalam Bible POC-ML 2013
പുരുഷന്‍മാര്‍ തമ്മില്‍ ശണ്‌ഠകൂടുമ്പോള്‍ ഒരുവന്‍െറ ഭാര്യ തന്‍െറ ഭര്‍ത്താവിനെ വിടുവിക്കുന്നതിന്‌ എതിരാളിയുടെ അടുത്തുചെന്ന്‌ അവന്‍െറ ഗുഹ്യാവയവത്തില്‍ പിടിച്ചാല്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ,