Deuteronomy 25:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ മരിച്ചയാളുടെ സഹോദരന്‍ സഹോദരഭാര്യയെ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ അവള്‍ പട്ടണവാതില്‌ക്കല്‍ നഗരനേതാക്കന്മാരുടെ അടുക്കല്‍ ചെന്നു പറയണം: “എന്‍റെ ഭര്‍ത്തൃസഹോദരന്‍ സ്വസഹോദരന്‍റെ നാമം ഇസ്രായേലില്‍ നിലനിര്‍ത്തുന്നതിനു വിസമ്മതിക്കുന്നു; ഭര്‍ത്തൃസഹോദരധര്‍മം നിര്‍വഹിക്കുന്നതുമില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.
Malayalam 1992 MBSI
സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവന്നു മനസ്സില്ലെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ മൂപ്പന്മാരുടെ അടുക്കല്‍ ചെന്നുഎന്റെ ദേവരന്നു തന്റെ സഹോദരന്റെ പേര്‍ യിസ്രായേലില്‍ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവര ധര്‍മ്മം നിവര്‍ത്തിപ്പാന്‍ അവന്നു മനസ്സില്ല എന്നു പറയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവന് മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: “എന്റെ ഭർത്താവിന്റെ സഹോദരന് തന്റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവന് മനസ്സില്ല” എന്നു പറയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവനു മനസ്സില്ലെങ്കിൽ അവള്‍ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്‍റെ ദേവരനു തന്‍റെ സഹോദരന്റെ പേര് യിസ്രായേലിൽ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവരധര്‍മം നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ല എന്നു പറയേണം.
Malayalam Bible POC-ML 2013
സഹോദരന്‍െറ വിധവയെ സ്വീകരിക്കാന്‍ ഒരുവന്‍ വിസമ്മതിക്കുന്നെങ്കില്‍ അവള്‍ പട്ടണവാതില്‍ക്കല്‍ച്ചെന്ന് ശ്രഷ്‌ഠന്‍മാരോട് ഇങ്ങനെ പറയട്ടെ: എന്‍െറ ഭര്‍ത്തൃസഹോദരന്‍ തന്‍െറ സഹോദരന്‍െറ നാമം ഇസ്രായേലില്‍ നിലനിര്‍ത്താന്‍ വിസമ്മതിക്കുന്നു. അവന്‍ ഭര്‍ത്തൃസഹോദരധര്‍മം നിറവേറ്റുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.”