Deuteronomy 26:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിലാപകാലത്ത് ഞാന്‍ അതില്‍നിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതില്‍ തൊട്ടിട്ടില്ല; മരിച്ചവര്‍ക്കുവേണ്ടി അതില്‍നിന്ന് എന്തെങ്കിലും അര്‍പ്പിച്ചിട്ടുമില്ല. എന്‍റെ ദൈവമായ സര്‍വേശ്വരന്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിച്ചു; അവിടുന്നു നല്‌കിയ കല്പനകളെല്ലാം ഞാന്‍ പാലിക്കുകയും ചെയ്തിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതിൽനിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
Malayalam 1992 MBSI
എന്റെ ദുഃഖത്തില്‍ ഞാന്‍ അതില്‍ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതില്‍ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന്നു അതില്‍നിന്നു ഒന്നും കൊടുത്തിട്ടുമില്ല; ഞാന്‍ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു നീ എന്നോടു കല്പിച്ചതു പോലെ ഒക്കെയും ചെയ്തിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദുഃഖത്തിൽ ഞാൻ അതിൽ നിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോൾ ഞാൻ അതിൽ ഒന്നും നീക്കിവെച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാൻ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദുഃഖത്തിൽ ഞാന്‍ അതിൽനിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതിൽ ഒന്നും നീക്കിവച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാന്‍ എന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കുന്നു.
Malayalam Bible POC-ML 2013
എന്‍െറ വിലാപവേളയില്‍ അതില്‍ നിന്നു ഭക്‌ഷിച്ചിട്ടില്ല; അശുദ്‌ധനായിരുന്നപ്പോള്‍ അതില്‍ ഞാന്‍ സ്‌പര്‍ശിച്ചിട്ടില്ല; മരിച്ചവനുവേണ്ടി അതില്‍നിന്ന് ഒന്നുംകൊടുത്തിട്ടുമില്ല. ഞാന്‍ എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ വാക്കുകേട്ട്, അവിടുന്ന് എന്നോടു കല്‍പിച്ചതുപോലെ ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കുവേണ്ടി അതിൽനിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു.