Deuteronomy 26:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ സൃഷ്‍ടിച്ച മറ്റെല്ലാ ജനതകളെയുംകാള്‍ പ്രശസ്തിയും ബഹുമാനവും അവിടുന്നു നിങ്ങള്‍ക്കു നല്‌കും; അവിടുന്ന് അരുളിച്ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ ഉണ്ടാക്കിയ സകലജാതികൾക്കും മീതെ നിന്നെ പുകഴ്ചെക്കും കീർത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവെക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
Malayalam 1992 MBSI
താന്‍ ഉണ്ടാക്കിയ സകലജാതികള്‍ക്കും മീതെ നിന്നെ പുകഴ്ചെക്കും കീര്‍ത്തിക്കും മാനത്തിന്നുമായി ഉന്നതമാക്കേണ്ടതിന്നു താന്‍ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവേക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്റെ വാമൊഴി വാങ്ങിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ ഉണ്ടാക്കിയ സകല ജനതകൾക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീർത്തിക്കും മാനത്തിനുമായി ഉയർത്തേണ്ടതിന് താൻ കല്പിച്ചതുപോലെ നിന്റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആയിരിക്കുമെന്നും ഇന്നു നിന്റെ സമ്മതം വാങ്ങിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ ഉണ്ടാക്കിയ സകല ജാതികള്‍ക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീര്‍ത്തിക്കും മാനത്തിനുമായി ഉന്നതമാക്കേണ്ടതിനു താന്‍ കല്പിച്ചതുപോലെ നിന്‍റെ ദൈവമായ യഹോവയ്ക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്‍റെ വാമൊഴി വാങ്ങിയിരിക്കുന്നു.
Malayalam Bible POC-ML 2013
മാത്രമല്ല, താന്‍ സൃഷ്‌ടി ച്ചസകല ജനതകള്‍ക്കും ഉള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന്‌ അരുളിച്ചെയ്‌തിട്ടുള്ളതുപോലെ നിന്‍െറ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്‌ധജനമായിരിക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താൻ സൃഷ്ടിച്ച എല്ലാ ജനതകളെക്കാളും നിന്നെ പുകഴ്ചയിലും പ്രസിദ്ധിയിലും മാനത്തിലും ഉന്നതനാക്കുമെന്നും താൻ വാഗ്ദാനംചെയ്തതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു നീ വിശുദ്ധജനം ആയിരിക്കുമെന്നും അവിടന്ന് പ്രഖ്യാപിച്ചിരിക്കുന്നു.