Deuteronomy 26:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയണം: “നമുക്കു നല്‌കുമെന്നു സര്‍വേശ്വരന്‍ നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ സമ്മതിച്ച് ഏറ്റുപറയുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നുള്ള പുരോഹിതന്റെ അടുക്കൽ നീ ചെന്നു അവനോടു: നമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാൻ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാൻ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
Malayalam 1992 MBSI
അന്നുള്ള പുരോഹിതന്റെ അടുക്കല്‍ നീ ചെന്നു അവനോടുനമുക്കു തരുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്നു നിന്റെ ദൈവമായ യഹോവയോടു ഞാന്‍ ഇന്നു ഏറ്റുപറയുന്നു എന്നു പറയേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ അടുക്കൽ ചെന്ന് നീ അവനോട്: “നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്ത് ഞാൻ വന്നിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഞാൻ ഇന്ന് ഏറ്റുപറയുന്നു” എന്നു പറയണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നുള്ള പുരോഹിതന്‍റെ അടുക്കൽ നീ ചെന്ന് അവനോട്: നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിന്‍റെ ദൈവമായ യഹോവയോട് ഞാന്‍ ഇന്ന് ഏറ്റുപറയുന്നു എന്നു പറയേണം.
Malayalam Bible POC-ML 2013
അന്നു ശുശ്രൂഷചെയ്യുന്ന പുരോഹിതന്‍െറ അടുത്തുചെന്ന്‌ നീ ഇപ്രകാരം പറയണം: ഞങ്ങള്‍ക്കു തരുമെന്ന്‌ കര്‍ത്താവു ഞങ്ങളുടെ പിതാക്കന്‍മാരോടു വാഗ്‌ദാനം ചെയ്‌തിരുന്ന സ്‌ഥലത്തു ഞാന്‍ വന്നിരിക്കുന്നുവെന്ന്‌ നിന്‍െറ ദൈവമായ കര്‍ത്താവിനോടു ഞാനിന്ന്‌ ഏറ്റുപറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നത്തെ പുരോഹിതന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയണം: “നമുക്ക് നൽകുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഇന്നു ഞാൻ ഏറ്റുപറയുന്നു.”