Deuteronomy 27:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കുമ്പോള്‍ ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാല്‍ പര്‍വതത്തില്‍ ഈ ശിലകള്‍ നാട്ടി അവയില്‍ കുമ്മായം തേക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം.
Malayalam 1992 MBSI
ആകയാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്ന് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന പ്രകാരം ഈ കല്ലുകൾ ഏബാൽപർവ്വത്തിൽ നാട്ടുകയും അവയുടെമേൽ കുമ്മായം തേക്കുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ട് ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാൽ പര്‍വതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.
Malayalam Bible POC-ML 2013
നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നതനുസരിച്ച് ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി അവയ്‌ക്കു കുമ്മായം പൂശണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം.