Deuteronomy 28:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്ഷയം, ജ്വരം, നീര്‍വീക്കം, അത്യുഷ്ണം, വാള്‍, വിഷക്കാറ്റ്, പൂപ്പല്‍ എന്നീ രോഗങ്ങള്‍ സര്‍വേശ്വരന്‍ നിങ്ങളുടെമേല്‍ വരുത്തും. നിങ്ങള്‍ നശിച്ചുതീരുന്നതുവരെ അവ നിങ്ങളെ പിന്തുടരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
Malayalam 1992 MBSI
ക്ഷയരോഗം, ജ്വരം, പുകച്ചല്‍, അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍, വിഷമഞ്ഞു എന്നിവയാല്‍ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
Malayalam Bible POC-ML 2013
ക്‌ഷയം, പനി, വീക്കം, അത്യുഷ്‌ണം, വാള്‍, വരള്‍ച്ച, വിഷക്കാറ്റ്, പൂപ്പല്‍ ഇവകൊണ്ടു കര്‍ത്താവു നിന്നെ പ്രഹരിക്കും; നിശ്‌ശേഷം നശിക്കുന്നതുവരെ ഇവനിന്നെ വേട്ടയാടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പനി, നീർവീക്കം, കഠിനചൂട്, വരൾച്ച, പൂപ്പൽ, പുഴുക്കുത്ത് എന്നീ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ യഹോവ നിനക്കു വരുത്തും. നീ നശിക്കുംവരെ അവ മഹാവ്യാധിയായി നിന്നെ പിൻതുടരും.