Deuteronomy 28:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ കാളയെ നിങ്ങള്‍ നോക്കിനില്‌ക്കെ കൊല്ലും; എന്നാല്‍ അതിന്‍റെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയില്ല. കഴുതകളെ നിങ്ങളുടെ മുമ്പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; അവയെ തിരികെ കിട്ടുകയില്ല. നിങ്ങളുടെ ആടുകളെ ശത്രുക്കള്‍ പിടിച്ചുകൊണ്ടുപോകും; നിങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
Malayalam 1992 MBSI
നിന്റെ കാളയെ നിന്റെ മുമ്പില്‍വെച്ചു അറുക്കും; എന്നാല്‍ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പില്‍ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകള്‍ ശത്രുക്കള്‍ക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കാളയെ നിന്റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിക്കുവാൻ നിനക്ക് ആരും ഉണ്ടാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കാളയെ നിന്‍റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്‍റെ മാംസം തിന്നുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുമ്പിൽനിന്നു പിടിച്ചുകൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്‍റെ ആടുകള്‍ ശത്രുക്കള്‍ക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍ നിനക്ക് ആരും ഉണ്ടാകയില്ല.
Malayalam Bible POC-ML 2013
നിന്‍െറ കാളയെ നിന്‍െറ മുന്‍പില്‍വച്ചു കൊല്ലും. എന്നാല്‍ നീ അതിന്‍െറ മാംസം ഭക്‌ഷിക്കുകയില്ല. നിന്‍െറ കഴുതയെ നിന്‍െറ മുന്‍പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; നിനക്കതിനെ തിരിയെക്കിട്ടുകയില്ല. നിന്‍െറ ആടുകളെ ശത്രുക്കള്‍ കൈവശമാക്കും; നിന്നെ സഹായിക്കാന്‍ ആരുമുണ്ടാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ കാളയെ നിന്റെ കൺമുമ്പിൽ അറക്കും, എന്നാൽ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്നിൽനിന്ന് അപഹരിക്കും. നിനക്കു തിരികെ കിട്ടുകയുമില്ല. നിന്റെ ആടുകൾ നിന്റെ ശത്രുക്കൾക്കു സ്വന്തമാകും, അവയെ ആരും രക്ഷിക്കുകയില്ല.