Deuteronomy 28:44 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നിങ്ങള്‍ക്കു വായ്പ തരും; അവര്‍ക്കു കൊടുക്കാന്‍ നിങ്ങളുടെ കൈയില്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവര്‍ക്കായിരിക്കും; നിങ്ങള്‍ വെറും അനുയായികള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
Malayalam 1992 MBSI
അവര്‍ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാന്‍ നിനക്കു ഉണ്ടാകയില്ല; അവന്‍ തലയും നീ വാലുമായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നിനക്കു വായ്പ് തരും; അവന് വായ്പ് കൊടുക്കുവാൻ നിനക്ക് ഉണ്ടാകുകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നിനക്കു വായ്പ തരും; അവനു വായ്പ കൊടുപ്പാന്‍ നിനക്ക് ഉണ്ടാകയില്ല; അവന്‍ തലയും നീ വാലുമായിരിക്കും.
Malayalam Bible POC-ML 2013
അവന്‍ നിനക്കു കടംതരും; കടംകൊടുക്കാന്‍ നിനക്കു കഴിവുണ്ടാകുകയില്ല. അവന്‍ നിന്‍െറ അധിപനായിരിക്കും; നീ അധീനനും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നിനക്കു വായ്പ നൽകും, എന്നാൽ അവർക്കു വായ്പ നൽകാൻ നിനക്കു സാധിക്കുകയില്ല. അവർ തലയും നീ വാലും ആയിരിക്കും.