Deuteronomy 28:63 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സര്‍വേശ്വരന്‍ സന്തോഷിക്കും; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾക്കു ഗുണംചെയ്‌വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
Malayalam 1992 MBSI
നിങ്ങള്‍ക്കു ഗുണംചെയ്‍വാനും നിങ്ങളെ വര്‍ദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേല്‍ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്കു നന്മ ചെയ്യുവാനും നിങ്ങളെ വർദ്ധിപ്പിക്കുവാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നെ നിങ്ങളെ നശിപ്പിക്കുന്നതിലും നിർമ്മൂലമാക്കുന്നതിലും യഹോവ ആനന്ദിക്കും; നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ക്കു ഗുണം ചെയ്‍വാനും നിങ്ങളെ വര്‍ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെതന്നെ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനും യഹോവ പ്രസാദിച്ച്, നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചുകളയും.
Malayalam Bible POC-ML 2013
നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നതിലും നിങ്ങളെ വര്‍ധിപ്പിക്കുന്നതിലും കര്‍ത്താവു സന്തോഷിച്ചിരുന്നതുപോലെ നിങ്ങളെ നശിപ്പിച്ച്‌ ഇല്ലാതാക്കുന്നതിലും അവിടുന്നു സന്തോഷിക്കും. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്നു നിന്നെ അവിടുന്നു പിഴുതെറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്ക് ഐശ്വര്യസമൃദ്ധി ഉണ്ടാകാനും എണ്ണത്തിൽ വർധിക്കാനും യഹോവയ്ക്കു പ്രസാദം തോന്നിയതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ഉന്മൂലനംചെയ്യാനും ശിഥിലമാക്കാനും നശിപ്പിച്ചുകളയാനും യഹോവയ്ക്കു പ്രസാദമാകും.