Deuteronomy 28:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശത്രുക്കള്‍ നിങ്ങളെ ആക്രമിക്കുമ്പോള്‍ സര്‍വേശ്വരന്‍ അവരെ തോല്പിക്കും; അവന്‍ നിങ്ങള്‍ക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാല്‍ ഏഴു വഴിയെ പിന്തിരിഞ്ഞോടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും.
Malayalam 1992 MBSI
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നോട് എതിര്‍ക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്‍റെ നേരേ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും.
Malayalam Bible POC-ML 2013
നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍െറ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും.