Deuteronomy 29:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിലെ ജീവിതവും അന്യജനതകളുടെ ദേശത്തുകൂടിയുള്ള യാത്രയും എങ്ങനെ ആയിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
Malayalam 1992 MBSI
നാം മിസ്രയീംദേശത്തു എങ്ങനെ പാര്‍ത്തു എന്നും നിങ്ങള്‍ കടന്നുപോകുന്ന ജാതികളുടെ നടുവില്‍കൂടി എങ്ങനെ കടന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം മിസ്രയീംദേശത്ത് എങ്ങനെ പാര്‍ത്തു എന്നും നിങ്ങള്‍ കടന്നുപോകുന്ന ജാതികളുടെ നടുവിൽക്കൂടി എങ്ങനെ കടന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
ഇവിടെ ഇപ്പോള്‍ നമ്മോടൊന്നിച്ച്‌ നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പാകെ നില്‍ക്കുന്നവരോടും ഇന്നു നമ്മോടൊന്നിച്ച്‌ ഇല്ലാത്തവരോടും കൂടിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.