Deuteronomy 29:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാന്‍ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
Malayalam 1992 MBSI
യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത് എന്ന് സകല ജാതികളും ചോദിക്കും.
Malayalam Bible POC-ML 2013
വിത്തു വിതയ്‌ക്കുകയോ ഒന്നും വളരുകയോ പുല്ലുപോലും മുളയ്‌ക്കുകയോ ചെയ്യാത്തവിധം ഗന്‌ധകവും ഉപ്പുംകൊണ്ടു നാടു മുഴുവന്‍ കത്തിയെരിഞ്ഞിരിക്കും. കര്‍ത്താവു തന്‍െറ രൂക്‌ഷമായ കോപത്താല്‍ നശിപ്പി ച്ചസോദോം, ഗൊമോറ, അദ്‌മാ, സെബോയിം എന്നീ പട്ടണങ്ങളുടെ വിനാശംപോലെ ആയിരിക്കും അത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും.