Deuteronomy 29:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ അപ്പമോ കുടിക്കാന്‍ വീഞ്ഞോ, ലഹരിപാനീയങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും അവിടുന്നു നിങ്ങളുടെ ദൈവമാകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനു നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു.
Malayalam 1992 MBSI
നിങ്ങള്‍ ഈ സ്ഥലത്തു വന്നപ്പോള്‍ ഹെശ്ബോന്‍ രാജാവായ സീഹോനും ബാശാന്‍ രാജാവായ ഔഗും നമ്മുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ഈ സ്ഥലത്തു വന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻ രാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ഈ സ്ഥലത്തു വന്നപ്പോള്‍ ഹെശ്ബോന്‍രാജാവായ സീഹോനും ബാശാന്‍രാജാവായ ഓഗും നമ്മുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ക്കു ഭക്‌ഷിക്കാന്‍ അപ്പമോ പാനംചെയ്യാന്‍ വീഞ്ഞോ മറ്റു ലഹരി പദാര്‍ഥങ്ങളോ ഉണ്ടായിരുന്നില്ല, ഞാനാണു നിങ്ങളുടെ കര്‍ത്താവ്‌ എന്നു നിങ്ങള്‍ മനസ്‌സിലാക്കണമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.