Deuteronomy 3:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അന്ന് നാം ഈ ദേശം കൈവശപ്പെടുത്തിയപ്പോള്‍ അര്‍ന്നോന്‍താഴ്വരയുടെ അടുത്തുള്ള അരോവേര്‍മുതലുള്ള പ്രദേശവും ഗിലെയാദ് മലനാടിന്‍റെ പകുതിയും അവിടെയുണ്ടായിരുന്ന പട്ടണങ്ങളും രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഞാന്‍ നല്‌കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി. അർന്നോൻ താഴ്‌വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
Malayalam 1992 MBSI
ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന്‍ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അർന്നോൻ താഴ്വരയുടെ അരികെയുള്ള അരോവേർ മുതൽ ഗിലെയാദ് മലനാടിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അര്‍ന്നോന്‍താഴ്വരയരികെയുള്ള അരോവേര്‍മുതൽ ഗിലെയാദു മലനാട്ടിന്‍റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
Malayalam Bible POC-ML 2013
ഈ ദേശം അന്നു നാം കൈവശമാക്കിയപ്പോള്‍ അര്‍നോണ്‍ നദീതീരത്തുള്ള അരോവേര്‍ മുതല്‍ ഗിലയാദു മലനാടിന്‍െറ പകുതിവരെയുള്ള പ്രദേശവും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ റൂബന്‍െറയും ഗാദിന്‍െറയും ഗോത്രങ്ങള്‍ക്കു കൊടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു.